Local News

360 ബീറ്റ്‌സ് താളം സംഗീതരാവ് ലോഗോ, ടൈറ്റില്‍, പോസ്റ്റര്‍ എന്നിവ പ്രകാശനം ചെയ്തു

ദോഹ. 360 ബീറ്റ്‌സിന്റെ ആഭിമുഖ്യത്തില്‍ ദോഹയില്‍ ഫെബ്രുവരി 5 വ്യാഴാഴ്ച്ച അരങ്ങേറുന്ന ‘താളം സംഗീത രാവ് ‘ എന്ന പരിപാടിയുടെ ലോഗോയും, ടൈറ്റിലും, പോസ്റ്ററും പ്രകാശനം ചെയ്തു. ഐസിസി ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഖത്തര്‍ ഐസിസി പ്രസിഡന്റ് എപി. മണികണ്ഠന്‍, മുന്‍ പ്രസിഡണ്ട് പി. എന്‍. ബാബുരാജ്, ടൈറ്റില്‍ സ്‌പോണ്‍സറും, പവര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ മന്‍സൂര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

360 ബീറ്റ്‌സിന്റെ ലോഗോ പ്രകാശനം ഐസിബിഎഫ് ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് ജാഫര്‍ ഖാന്‍, ദോഹയിലെ സംഗീതസ്വാദകര്‍ക്കിടയില്‍ തിളങ്ങി നില്‍ക്കുന്ന ഡോക്ടര്‍ റഷീദ് പട്ടത്ത്, ഈണം ദോഹ ജനറല്‍ സെക്രട്ടറി ഈണം മുസ്തഫ എന്നിവര്‍ ചേര്‍ന്നും നിര്‍വഹിച്ചു.

ഐസിബിഎഫ് ഇന്‍ഷുറന്‍സ് പദ്ധതി ഹെഡ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഫോക് ജനറല്‍ സെക്രട്ടറി രഞ്ജിത്, സ്‌നേഹതീരം പ്രസിഡണ്ട് ഷെമീം പാലക്കാട്, ലാസ ഈവന്റ്‌സ് ചെയര്‍മാന്‍ ഗഫൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രോഗ്രാമിന്റെ ടൈറ്റില്‍ പോസ്റ്ററും പ്രകാശനം ചെയ്തു.
അഫ്‌സല്‍അബ്ദുള്‍മജീദ്, സെറീന അഹദ്, അഹദ് മാഹി, ന്യൂ വോയ്‌സ് ദോഹ പ്രസിഡന്റ് ഇസ്മു സിടികെ , ഒരുമ എടക്കുളം പ്രസിഡന്റ് സാജിദ് ബക്കര്‍, ഫൈസല്‍ അരീകാട്ടിയില്‍, കെടികെ മുഹമ്മദ്, അലി കളത്തിങ്കല്‍, ഹാറൂണ്‍ പാലങ്ങാട്, 121 മീഡിയ മാനേജര്‍ ശരത്, ഗുല്‍ മുഹമ്മദ് ഫൗണ്ടേഷന്‍ പ്രതിനിധി റെഷാദ് ഖുറൈഷി, വാസു വാണിമേല്‍, റഹീസ്, റിയാസ് കുറുമ്പയില്‍, മുസ്തഫ കെസി, ഹാഷിം, ഷെമീല്‍ അജി, ഷഫീക്ക് അബാന്‍, റിയാസ് ബാബു, നസീഹ മജീദ്, സ്മീര,റംല ബഷീര്‍, ദീപ്തി, ഷില്‍ജി, സുഭാഷ്, അഷ്‌കര്‍, രൂപേഷ്, ഷൗക്കത്ത്,
എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് കൊണ്ട് സംസാരിച്ചു.