Local News

സ്‌പോക്കണ്‍ അറബിക് മെയിഡ് ഈസി പ്രകാശനം ചെയ്തു

തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്‍സിറ്റി അറബി വകുപ്പിലെ ഗവേഷകനായ അമാനുല്ല വടക്കാങ്ങരയുടെ സ്പോക്കണ്‍ അറബിക് മെയിഡ് ഈസിയുടെ പ്രഥമ എഡ്യൂമാര്‍ട്ട് പ്‌ളസ് എഡിഷന്‍ യൂജിസി മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിംഗ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മദ്രാസ് യൂണിവേര്‍സിറ്റി അറബി, പേര്‍ഷ്യന്‍, ഉറുദു വകുപ്പുകളുടെ മേധാവിയും ഗ്രന്ഥകാരനുമായ ഡോ. ജാഹിര്‍ ഹുസൈന്‍ പ്രകാശനം ചെയ്തു. യൂണിവേര്‍സിറ്റി ഫിനാന്‍സ് ഓഫീസര്‍ അന്‍വര്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.
യൂണിവേര്‍സിറ്റി അറബി വകുപ്പ് മേധാവി ഡോ.ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. എഡ്യൂമാര്‍ട്ട് പ്‌ളസ് മാനേജിംഗ് ഡയറക്ടര്‍ മുജീബുറഹ് മാന്‍, ഗ്രീന്‍ ജോബ്സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്സ്, പ്രൊഫസര്‍ ഡോ.ഇ അബ്ദുല്‍ മജീദ് , അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അലി നൗഫല്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ റിയാസ് ഹുദവി, നാഷിദ് വി , ഗ്രന്ഥകാരന്‍ അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു.

എഡ്യൂമാര്‍ട്ട് പ്‌ളസ് പ്രസിദ്ധീകരിച്ച സ്പോക്കണ്‍ അറബിക് മെയിഡ് ഈസി തുടക്കക്കാര്‍ക്ക് അറബി സംസാരിച്ച് പഠിക്കുന്നതിനുള്ള ഗൈഡാണ് .