Local News

എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷനു വേണ്ടി 45,294,142 റിയാല്‍ സമാഹരിച്ച് മാച്ച് ഫോര്‍ ഹോപ്പ് 2026

ദോഹ. എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷനു വേണ്ടി 45,294,142 റിയാല്‍ സമാഹരിച്ച് മാച്ച് ഫോര്‍ ഹോപ്പ് 2026 . ഇന്നലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കളിയിലാണ് ഇത്രയും തുക സമാഹരിച്ചത്.
മാച്ച് ഫോര്‍ ഹോപ്പ് 2026 ഫൈനല്‍ പോരാട്ടത്തില്‍ അഹമ്മദ് ബിന്‍ അലി വേള്‍ഡ് കപ്പ് സ്റ്റേഡിയത്തില്‍ ടീം ചങ്ക്‌സ് ടീം അബോഫ്‌ലയെ പരാജയപ്പെടുത്തി കിരീടം ചൂടി.

ഖത്തറിലെ ഇന്റര്‍നാഷണല്‍ മീഡിയ ഓഫീസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്യൂ ലൈവ് ആയിരുന്നു സംഘാടകര്‍.
ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍, ആരാധകരുടെ പ്രിയപ്പെട്ട കണ്ടന്റ് സ്രഷ്ടാക്കള്‍, ആഗോള കലാകാരന്മാര്‍ തുടങ്ങിവരാണ് കളിക്കളത്തെ മനോഹരമാക്കിയത്.