Local News

പാരീസ് യുണൈറ്റഡ് ഗ്രൂപ്പ് ഏഴാമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ഖോറില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃഖലയായ പാരീസ് യുണൈറ്റഡ് ഗ്രൂപ്പ് തങ്ങളുടെ ഏഴാമത് ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ഖോറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഫെബ്രുവരി 5 നു രാവിലെ 11 നു നടന്ന ചടങ്ങില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇസ്മായില്‍ തേനങ്കാലില്‍ , മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഇസ്മായില്‍ തേനങ്കാലില്‍ ,ഷാഹിദ് (സി.ഇ.ഓ ),അഫ്സല്‍ (സി.ഒ.ഒ ) , ഷംസുദ്ധീന്‍ (സി .എഫ് .ഒ),അര്‍ഷാദ് തേനങ്കാലില്‍ (ബയിങ് ഹെഡ് ) മുഹമ്മദ് ഹാഷിം (റീട്ടെയില്‍ ഓപ്പറേഷന്‍ ഹെഡ്), ജോണ്‍ ക്ലമന്റ് (എച്ച് ആര്‍ ഹെഡ് ) എന്നിവര്‍ സംബന്ധിച്ചു .

35000 സ്‌ക്വയര്‍ ഫീറ്റ് കാര്‍പെറ്റ് ഏരിയയില്‍ സജ്ജീകരിച്ചിരിക്കുന്ന ഔട്ട് ലെറ്റില്‍ രണ്ടു നിലകളിലായി സൂപ്പര്‍ മാര്‍ക്കറ്റും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറും പ്രവര്‍ത്തിക്കും.ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഫ്രഷ് ഫുഡ് ,ഗാര്‍മെന്റ്‌സ് ,ടോയ്സ് ,ഹൗസ് ഹോള്‍ഡ് ഉത്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് പര്‍ച്ചേസ് ഹെഡ് അര്‍ഷാദ് ഇസ്മായില്‍ തേനങ്കാലില്‍ പറഞ്ഞു .ഗ്രോസറി ഫുഡ് ,ഹെല്‍ത്ത് ആന്‍ഡ് ബ്യുട്ടി ,ഇലക്ട്രോണിക്‌സ് ,ഹോം അപ്പ്‌ളയന്‍സസ് ഹോം ലിനന്‍ ,ലഗേജ് ,മൊബൈല്‍സ് ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം ഔട്ട് ലെറ്റില്‍ ലഭ്യമാണ്.പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഓഫറുകള്‍ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട് .ഈ ദിവസങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും തിരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് ഐ ഫോണ്‍ 17 പ്രൊ സമ്മാനമായി നല്‍കുമെന്ന് റീറ്റെയ്ല്‍ ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് ഹാഷിം അറിയിച്ചു .ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ എന്നും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഇസ്മായില്‍ തേനങ്കാലില്‍ പറഞ്ഞു .പാരീസ് ഗ്രൂപ്പിനൊപ്പം എപ്പോഴും കൂടെ നില്‍ക്കുന്ന ഉപഭാക്താക്കളോട് നന്ദി അറിയിക്കുന്നുവെന്നും , പാരീസ് ഗ്രൂപ്പിന്റെ പുതിയ പ്രോജക്ടുകള്‍ വൈകാതെ തന്നെ ഏവരെയും അറിയിക്കുമെന്നും ചെയര്‍മാന്‍ ഇസ്മായില്‍ തേനങ്കാലില്‍ അറിയിച്ചു .