Local News

സംസ്‌കൃതി കളിക്കൂട്ടം, ”സസ്സ്‌റ്റൈനബിലിറ്റി ടൂര്‍’ – എഡ്യൂക്കേഷണല്‍ ട്രിപ്പ് സംഘടിപ്പിച്ചു

ദോഹ. സംസ്‌കൃതി ഖത്തര്‍ കുട്ടികളുടെ സബ്കമ്മിറ്റിയായ ‘സംസ്‌കൃതി കളിക്കൂട്ടം’, ഖത്തര്‍ ഫൗണ്ടേഷന്‍ ഗ്രീന്‍ ഐലന്റിലേക്ക് ”സസ്സ്‌റ്റൈനബിലിറ്റി ടൂര്‍’ എന്ന പേരില്‍ എഡ്യൂക്കേഷണല്‍ ട്രിപ്പ് സംഘടിപ്പിച്ചു. എഴുപതോളം കുട്ടികളും ഇരുപത്തിയഞ്ചോളം വളണ്ടിയര്‍മാരും, ഒപ്പം സംസ്‌കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിലും കേന്ദ്ര നേതാക്കളും പങ്കെടുത്ത പരിപാടി വന്‍ വിജയമായി.

ഗ്രീന്‍ ഐലന്റിലെ അധ്യാപകര്‍ മാലിന്യ സംസ്‌കരണത്തെക്കുറിച്ചും വിവിധ ഊര്‍ജസ്രോതസ്സുകളെക്കുറിച്ചും കുട്ടികള്‍ക്ക് അറിവുകള്‍ പകര്‍ന്നു നല്‍കി. മാലിന്യ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.

ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ വിവിധ സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രധാന്യങ്ങളെക്കുറിച്ചും ഡോ.പ്രതിഭ രതീഷ് കുട്ടികള്‍ക്ക് അറിവുകള്‍ പകര്‍ന്നു നല്‍കി.

രാവിലെ 9 മണിക്ക് ഐസിസി യില്‍ നിന്നു ആരംഭിച്ച യാത്ര കുട്ടികള്‍ക്ക് ഒരുപോലെ വിജ്ഞാനപ്രദവും ആസ്വാദനവും നിറഞ്ഞതായിരുന്നു.

കളിക്കൂട്ടം ജോയിന്റ് സെക്രട്ടറി ജോആന്‍ മെല്‍വിന്‍ , വൈസ് പ്രസിഡന്റ് നിഹാര ശരത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

കുട്ടികള്‍ക്കുള്ള സ്‌നേഹസമ്മാനം സംസ്‌കൃതി സെക്രട്ടറി അബ്ദുല്‍അസീസ് സമ്മാനിച്ചു.