Breaking News

ഖത്തറില്‍ ഇന്നുമുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വര്‍ക് ഫ്രം ഹോം

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ഇന്നുമുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്വകാര്യ മേഖലയിലും അത്യാവശ്യമല്ലാത്ത എല്ലാ സര്‍വീസുകളും വര്‍ക് ഫ്രം ഹോം മോഡിലേക്ക് മാറ്റുവാന്‍ തൊഴില്‍ മന്ത്രാലയം ശുപാര്‍ശ ചെയ്തു.
ഖത്തറിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വര്‍ക് ഫ്രം ഹോം മോഡിലായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.