മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ വ്യോമാതിര്‍ത്തിയുടെ താല്‍ക്കാലിക അടച്ചിടല്‍ തുടരും

ദോഹ. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ വ്യോമാതിര്‍ത്തിയുടെ താല്‍ക്കാലിക അടച്ചിടല്‍ തുടരുമെന്ന് തുടരുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.
യാത്രക്കാര്‍ ഈ സമയത്ത് വിമാനത്താവളത്തിലേക്ക് പോകരുതെന്നും അതത് വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ബന്ധപ്പെട്ട അധികാരികളും താല്‍ക്കാലികമായി അനുവദിച്ചതും അംഗീകരിച്ചതുമായ പരിമിതമായ റിപാട്രിയേഷന്‍ സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
ഖത്തര്‍ വ്യോമാതിര്‍ത്തി സുരക്ഷിതമായി തുറന്നാല്‍ മാത്രമേ ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാവുകയുളളൂ.
