IM Special

സ്ത്രീ ശക്തി


ആയിഷ സൈബൂല്‍, ആസ്റ്റ സോള്‍

വനിതകള്‍ക്ക് ഒരു ദിനമോ?…. ഞാന്‍ ചിന്തച്ചപ്പോള്‍ എല്ലാം ദിനവും അവളുടെത് അല്ലെ….പരന്നു കിടക്കുന്ന കടലിനോളം അവളിലെ… ജന്മം.മാറ്റത്തിന്റെ ചാലകശക്തി
ലോകമെമ്പാടുമുള്ള സ്ത്രീകള്‍ കൈവരിച്ച നേട്ടങ്ങളെ ആദരിക്കാനും ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനുമാണ് ഓരോ വര്‍ഷവും മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി നാം ആഘോഷിക്കുന്നത്.

ഈ ദിനത്തില്‍ മാത്രം ഓര്‍ക്കേണ്ട…. മാനിക്കേണ്ടവള്‍ അല്ല അവള്‍. പിറന്ന അന്നുമുതല്‍ കുടുബത്തിന്റ ഐശ്വര്യമായി കാണുന്നു.. പിന്നെ കുടുംബിനി…. അവിടെ നിന്നും ഇങ്ങനെ…
അരങ്ങത്തേക്കും…. ബഹിരാകാശത്തോളവും വളര്‍ന്ന സ്ത്രീസാന്നിധ്യം ഇന്ന് ലോകത്തിന് അവഗണിക്കാനാവില്ല. ഒരു കുടുംബത്തിന്റെ നട്ടെല്ലായി നില്‍ക്കുമ്പോള്‍ തന്നെ…സമൂഹത്തിന്റെ നാനാതുറകളിലും തന്റേതായ മുദ്ര പതിപ്പിക്കാന്‍ ഇന്ന് സ്ത്രീകള്‍ക്ക് സാധിക്കുന്നുണ്ട്. സന്തോഷം സങ്കടം മാനസിക ആരോഗ്യം, ക്ഷമ …. പിണക്കം..ഇതില്‍ എല്ലാം മികവ് തെളിക്കാന്‍ എന്നോളം ഞാന്‍ അല്ലാതെ മറ്റാരും ഇല്ലന്ന് സ്വയം ബോധ്യപ്പെടുത്താന്‍ സ്തിക്ക് മാത്രമേ കഴിയൂ ഇവിടെ ഞാന്‍ തമാശ പറഞ്ഞതല്ല … ഇത് ഒരു മനുഷ്യന്റെ മാറിമാറയുന്ന ഇമോഷന്‍സ് ആണ്. അവിടെ. ഓരോന്നില്‍ നിന്നും ഓരോന്നിലക്ക് നിഷ്പ്രയാസം ചുവട് വെക്കാന്‍ സാധിക്കുക എന്നത് അത്ഭുദമാണ്.. ഈ കാര്യത്തില്‍ എന്റെ കുട്ടികള്‍ എനിക്ക് എത്ര തവണ അവാര്‍ഡുകള്‍ തന്നിരിക്കുന്നു……. ഈ അനുഭവ സത്യം പല സ്ത്രീകള്‍ക്കും സ്വകാര്യ അഹങ്കാരം ആണ്.
അറിവിന്റെ നിറകുടമാട്ടെ അവള്‍ ..അവളിലെ അറിവിനാണ് ലോകം കാത്തിരിക്കുന്നത് കാരണം. അവളിലെ അറിവ് ഒരു വ്യക്തിയില്‍ ഒതുങ്ങുന്നില്ല….കുടുബം… അവിടെ നിന്നു സമൂഹം അങ്ങനെ പകര്‍ന്നു പോകുന്നു…
പെണ്‍കുട്ടികള്‍ക്ക് തുല്യമായ വിദ്യാഭ്യാസ അവസരങ്ങള്‍ ഉറപ്പുവരുത്തണം. നമ്മുക്ക് ഇപ്പോള്‍ സാധ്യമാണ്…
വീടിനുള്ളിലായാലും ജോലിസ്ഥലത്തായാലും സ്ത്രീകളുടെ തീരുമാനങ്ങളെയും സ്വപ്നങ്ങളെയും പിന്തുണക്കുന്നതാവണം.
ഓരോ സ്ത്രീയുടെയും കഠിനാധ്വാനത്തെ അംഗീകരിക്കുകയും അവര്‍ക്ക് സുരക്ഷിതമായ ഒരു സാഹചര്യം… ഒരുക്കുകയും ചെയ്യണം. ഏതു ശക്തിക്കും മാനസിക…ശാരീരിക ആരോഗ്യം നിര്‍ബന്ധമാണ്… അത് ആര്‍ജിച്ച് എടുക്കാന്‍ തയ്യാറാകുന്ന ഒരു സ്ത്രീ സമൂഹത്തിനായി ഈ എഴുത്ത്…വനിത ദിന ആശംസകള്‍.