Breaking News

ഖത്തര്‍ എയര്‍വേയ്‌സ് വിമാനം നാളെ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും മാര്‍ച്ച് 11 ന് കൊച്ചിയില്‍ നിന്നും ദോഹയിലേക്കും

ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് വിമാനം നാളെ ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും മാര്‍ച്ച് 11 ന് കൊച്ചിയില്‍ നിന്നും ദോഹയിലേക്കും സര്‍വീസ് നടത്തുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. കൊച്ചിക്ക് പുറമേ മുമ്പൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും നാളെ സര്‍വീസുണ്ട്. മാര്‍ച്ച് 11 നും കൊച്ചി, മുമ്പൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് സര്‍വീസുണ്ട്.

ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഷെഡ്യൂള്‍ ചെയ്ത വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും, പരിമിതമായ വിമാന ഇടനാഴിയില്‍ റിപാട്രിയേഷന്‍ സര്‍വീസ് നടത്തുന്നതിന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് വിവിധ ഭാഗങ്ങളിലേക്കുള്ള റിപാട്രിയേഷന്‍ സര്‍വീസുകള്‍ നടത്തുന്നത്. ഖത്തര്‍ വ്യോമപാത അടച്ച ശേഷം ഇത് ആദ്യമായാണ് ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം പുറപ്പെടുന്നത്.