Local News

ജിആര്‍സിസി ഓണ്‍ലൈന്‍ പെരുന്നാള്‍ ആശംസാ കാര്‍ഡ് നിര്‍മ്മാണ മത്സരം മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം


ദോഹ. ജിആര്‍സിസി ഓണ്‍ലൈന്‍ പെരുന്നാള്‍ ആശംസാ കാര്‍ഡ് നിര്‍മ്മാണ മത്സരം മാര്‍ച്ച് 30 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാമെന്ന് സംഘാടകര്‍ അറിയിച്ചു.
മത്സരം നടക്കുന്നത്:
5-10 വയസ്സ് , : 11-18 വയസ്സ് , 18 വയസ്സിന് മുകളിലുള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിട്ടായിരിക്കും മല്‍സരം നടക്കുക
ഈദുല്‍ ഫിത്വര്‍ ആഘോഷം, സ്‌നേഹം, സമാധാനം, സാഹോദര്യം, സമത്വം എന്നിവയെ ആസ്പദമാക്കിയായിരിക്കണം കാര്‍ഡുകള്‍ നിര്‍മ്മിക്കേണ്ടത്.
പ്രധാന നിബന്ധനകള്‍ :
കൈകൊണ്ട് നിര്‍മ്മിച്ചത് (Handmade Only): കാര്‍ഡുകള്‍ പൂര്‍ണ്ണമായും കൈകൊണ്ട് നിര്‍മ്മിച്ചതായിരിക്കണം.
ഉപയോഗിക്കാവുന്ന സാമഗ്രികള്‍: പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, തുണി, പ്ലാസ്റ്റിക് ഷീറ്റുകള്‍, വിവിധ വര്‍ണ്ണങ്ങള്‍ തുടങ്ങി ഏത് മീഡിയവും ഉപയോഗിക്കാം.
തനതായ സൃഷ്ടി: കാര്‍ഡുകള്‍ സ്വന്തമായി നിര്‍മ്മിച്ചതായിരിക്കണം. മറ്റൊരാളുടെ സൃഷ്ടി അനുകരിക്കാന്‍ പാടില്ല.
വലുപ്പം: സാധാരണ ഗ്രീറ്റിംഗ് കാര്‍ഡ് വലുപ്പത്തിലുള്ള ഏത് ഫോര്‍മാറ്റും (മടക്കാവുന്നതോ അല്ലാത്തതോ) സ്വീകാര്യമാണ്.
സമര്‍പ്പിക്കേണ്ട വിധം: കാര്‍ഡിന്റെ വ്യക്തമായ ഫോട്ടോയും ഓണ്‍ലൈനായി അയക്കണം
E -mail : [email protected]
Google Forms : https://forms.gle/s1H3W7Y3yMGpFx1C8