Breaking News
പ്രാദേശിക കാര്‍ഷികോല്‍പ്പന്ന യാര്‍ഡുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാര്‍ഷിക വകുപ്പിന് കീഴിലുള്ള പ്രാദേശിക കാര്‍ഷികോല്‍പ്പന്ന യാര്‍ഡുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയാണ് യാര്‍ഡുകള്‍ പ്രവര്‍ത്തിക്കുക.
യാര്‍ഡുകളില്‍ നിന്നും മികച്ച പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മിതമായ വിലക്ക് വാങ്ങാം.
ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അല്‍ മസ്‌റൂഅ യാര്‍ഡ് എല്ലാ ദിവസവും രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ പ്രവര്‍ത്തിക്കും
അല്‍ വകറ, അല്‍ ഖോര്‍, അല്‍ ഥകീറ, അല്‍ ശഹാനിയ, അല്‍ ഷമാല്‍ യാര്‍ഡുകള്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുക

