Breaking News

ഹോട്ട് വീല്‍സ് സ്പീഡ് സിറ്റി കത്താറയില്‍ ആരംഭിച്ചു, ഖ്യൂ ടിക്കറ്റ്‌സ് , വിര്‍ജിന്‍ മെഗാസ്റ്റോര്‍, പ്ലാറ്റിനംലിസ്റ്റ് എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം

മോട്ടോര്‍സ്‌പോര്‍ട്ട് പ്രേമികള്‍ക്കും കുടുംബങ്ങള്‍ക്കും ആവേശം നല്‍കുന്ന വിനോദ പരിപാടിയാണിത്.
കത്താറ സൗത്ത് പാര്‍ക്കിംഗില്‍ നടക്കുന്ന പരിപാടിയില്‍, റേസിംഗ് സിമുലേറ്ററുകള്‍, തീം റേസ് സോണുകള്‍, ഐക്കണിക് ഹോട്ട് വീല്‍സ് തുടങ്ങി നിരവധി ആകര്‍ഷണങ്ങളുണ്ട്.
സാധാരണ ദിവസങ്ങളില്‍: വൈകുന്നേരം 4 മുതല്‍ രാത്രി 12 വരെയും വാരാന്ത്യങ്ങളില്‍ വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 വരെയും 6 മണി, 7.30, 9 മണി, 10.30 എന്നിങ്ങനെ 4 ഷോകളുണ്ട്
ഒരാള്‍ക്കുള്ള ടിക്കറ്റിന് 35 റിയാലും കുടുംബത്തിന് 140 റിയാലുമാണ്. ഫാസ്റ്റ് ട്രാക് ടിക്കറ്റിന് 100 റിയാല്‍ വേണം