Breaking News

ഇന്ന് ഖത്തറിനെ ലക്ഷ്യമിട്ട് ഇറാനിന്റെ മൂന്ന് ക്രൂയിസ് മിസൈലുകള്‍: പ്രതിരോധ മന്ത്രാലയം

ഇറാനില്‍ നിന്ന് വിക്ഷേപിച്ച മൂന്ന് ക്രൂയിസ് മിസൈലുകള്‍ ഇന്ന് ഖത്തറിനെ ആക്രമിച്ചു.

ഖത്തര്‍ സായുധ സേന രണ്ട് ക്രൂയിസ് മിസൈലുകള്‍ വിജയകരമായി തകര്‍ത്തു, അതേസമയം മൂന്നാമത്തെ മിസൈല്‍ ഖത്തറിന്റെ സമുദ്രാതിര്‍ത്തിയില്‍ ഖത്തര്‍ എനര്‍ജിക്ക് ലീസിന് നല്‍കിയ ഒരു എണ്ണ ടാങ്കറില്‍ ഇടിച്ചു,’ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ബന്ധപ്പെട്ട അധികാരികളുമായി കോര്‍ഡിനേറ്റ് ചെയ്ത് 21 ക്രൂ അംഗങ്ങളേയും ഒഴിപ്പിച്ചതായും ആളപായമില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.