Breaking News

ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മത്സ്യ ലേലം പുനരാരംഭിച്ചു, ആദ്യ ദിനം ലേലത്തിനെത്തിയത് 32 ടണ്‍ മത്സ്യങ്ങള്‍

ഫെബ്രുവരി 28 ന് മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 30 ന്
പുനരാരംഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ നടന്ന ലേലത്തില്‍ ചില്ലറ വ്യാപാരികള്‍, മൊത്ത വ്യാപാരികള്‍, റെസ്റ്റോറന്റുകള്‍ എന്നിവരില്‍ നിന്നുള്ള വന്‍ പങ്കാളിത്തമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ആകെ 29 ടണ്‍ 625 കിലോഗ്രാം പ്രാദേശികമായി പിടിച്ച മത്സ്യവും 2,444 കിലോഗ്രാം ക്രസ്റ്റേഷ്യനുകളും, 4,961 കിലോഗ്രാം ഇറക്കുമതി ചെയ്ത മത്സ്യവും 1,300 കിലോഗ്രാം ഇറക്കുമതി ചെയ്ത ക്രസ്റ്റേഷ്യനുകളുമാണ് ലേലം ചെയ്തത്.