Breaking News

മേഖലയില്‍ സംഘര്‍ഷം തുടരുമ്പോഴും ഖത്തറിലെ പരിസ്ഥിതി സുരക്ഷിതം

മേഖലയില്‍ സംഘര്‍ഷം തുടരുമ്പോഴും ഖത്തറിലെ പരിസ്ഥിതി സുരക്ഷിതം.

ഖത്തറിലെ വായു, കര, കടല്‍ മേഖലകളിലെ റേഡിയേഷന്‍ തോത് സാധാരണവും സുരക്ഷിതവുമായ നിലയിലാണെന്ന് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു.
റേഡിയേഷന്‍ തോത് കൃത്യമായി അറിയുന്നതിനുള്ള റേഡിയേഷന്‍ നിരീക്ഷണവും മുന്‍കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനവും സജീവമായി പ്രവര്‍ത്തിക്കുന്നു. നിലവിലെ വിവരങ്ങള്‍ പ്രകാരം റേഡിയേഷന്‍ അളവ് സാധാരണവും സുരക്ഷിതവുമായ പരിധിക്കുള്ളിലാണെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.