ഭക്ഷ്യ, ഔഷധ പരിശോധനയുടെ വേഗതയും കാര്യക്ഷമതയും, ഓട്ടോമേഷന്‍ വഴി ഗണ്യമായി മെച്ചപ്പെട്ടു

ഭക്ഷ്യ, ഔഷധ പരിശോധനയുടെ വേഗതയും കാര്യക്ഷമതയും, പ്രത്യേകിച്ച് നിലവിലെ സാഹചര്യങ്ങളില്‍, ഓട്ടോമേഷന്‍ വഴി ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ നിയന്ത്രണ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ഗാനിം അല്‍ മന്നായ് സ്ഥിരീകരിച്ചു.
അബു സംറ അതിര്‍ത്തി ക്രോസിംഗിലെ ഭക്ഷ്യ, ഔഷധ പരിശോധനാ യൂണിറ്റുകളിലും ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലും നടത്തിയ പരിശോധനാ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
