മെട്രാഷ് ആപ്പ് വഴി പിഴകളും ഫീസുകളും ഉള്‍പ്പെടെയുള്ള ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ ലളിതമാക്കി സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ്

ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപ്പ് വഴി പിഴകളും ഫീസുകളും ഉള്‍പ്പെടെയുള്ള ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ ലളിതമാക്കി സെര്‍ച്ച് ആന്‍ഡ് ഫോളോ അപ്പ് വകുപ്പ്

മെട്രാഷ് ആപ്പില്‍ ‘സെക്യൂരിറ്റി’ (Securtiy) ടാബ് തിരഞ്ഞെടുത്ത്, ‘ഫിനാന്‍ഷ്യല്‍ ക്ലെയിംസ്’ (financial claims) എന്നതില്‍ ക്ലിക്ക് ചെയ്ത് സ്ഥാപനം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. തുടര്‍ന്ന് അടക്കേണ്ട ഫീസുകള്‍, ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ലളിതമായി അടക്കാം. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ഇടപാടുകള്‍ അനായാസവും കൃത്യവുമാക്കാന്‍ സഹായിക്കുന്ന നടപടിയാണിത്.
