Breaking News

ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും , കൊച്ചിയില്‍ നിന്ന് ദോഹിലേക്കും ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് എല്ലാ ദിവസവും

ദോഹയില്‍ നിന്ന് കൊച്ചിയിലേക്കും , കൊച്ചിയില്‍ നിന്ന് ദോഹിലേക്കും ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് എല്ലാ ദിവസവും

മാര്‍ച്ച് 7 മുതല്‍ സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതിയോടെ ഖത്തര്‍ എയര്‍വേയ്‌സ് നടത്തുന്ന ലിമിറ്റഡ് ഫ്‌ളൈറ്റ് സര്‍വീസിലെ പ്രധാനപ്പെട്ടൊരു ഇന്ത്യന്‍ ഡെസ്റ്റിനേഷനാണ് കൊച്ചി. മിക്കവാറും എല്ലാ ദിവസവും ഈ റൂട്ടില്‍ ഒന്നോ അതിലധികമോ സര്‍വീസുകളുണ്ട്

ഖത്തര്‍ എയര്‍വേയ്‌സിന്റെ ഏപ്രില്‍ 15 വരെയുള്ള ഷെഡ്യൂള്‍ അനുസരിച്ച് ഇന്ത്യയിലെ 10 ഡെസ്റ്റിനേഷനുകളിലേക്കാണ് സര്‍വീസുള്ളത്.
ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റോ ആപ്പോ ഉപയോഗിക്കുകയോ ട്രാവല്‍ ഏജന്റ് സേവനം പ്രയോജനപ്പെടുത്തുകയോ ചെയ്യാം