Local News

ഖത്തറിന്റെ വ്യോമയാന സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള സന്നദ്ധത ആവര്‍ത്തിച്ച് ഗതാഗത മന്ത്രാലയം

ഖത്തറില്‍ വ്യോമയാന സംവിധാനം വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ അടിയന്തര പദ്ധതികള്‍ സജീവമാക്കുന്നതിനുമുള്ള പ്രതിബദ്ധത ഗതാഗത മന്ത്രാലയം ആവര്‍ത്തിച്ചു.

രാജ്യത്തിന്റെ വ്യോമാതിര്‍ത്തി സുരക്ഷിതമായി നിലനിര്‍ത്താനും 24 മണിക്കൂറും ബിസിനസ്സ് തുടര്‍ച്ച ഉറപ്പാക്കാനും, ഉയര്‍ന്ന വ്യോമ സുരക്ഷാ നിലവാരം നിലനിര്‍ത്താനും, ഖത്തര്‍ വിമാനത്താവളങ്ങളില്‍ സന്നദ്ധത വര്‍ദ്ധിപ്പിക്കാനും തയ്യാറാണെന്ന് ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അടിയന്തര മാനേജ്‌മെന്റിനും പ്രാദേശിക ഏകോപനത്തിനുമായി, ആവശ്യമുള്ളപ്പോള്‍ മന്ത്രാലയം സുരക്ഷിതമായ വിമാന ലാന്‍ഡിംഗ്, വഴിതിരിച്ചുവിടലുകള്‍ എന്നിവ ഉറപ്പാക്കുന്നു, അടിയന്തര എയര്‍ കോറിഡോര്‍ എം 564 സജീവമാക്കുന്നു, ജിസിസി, ഐസിഎഒ മിഡ് എന്നിവയുമായി നിരന്തരം ഏകോപിപ്പിക്കുകയും ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും അയല്‍ വിമാനത്താവളങ്ങളുമായും നിരന്തരമായ ആശയവിനിമയം നടത്തുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.