Local News

ഖത്തറില്‍ അഞ്ച് ‘ശിശു സൗഹൃദ ആശുപത്രികള്‍

ഖത്തറില്‍ അഞ്ച് ‘ശിശു സൗഹൃദ ആശുപത്രികള്‍. അല്‍ വക്ര ആശുപത്രി, വിമന്‍സ് വെല്‍നസ് ആന്റ് റിസര്‍ച്ച് സെന്റര്‍ , അല്‍ മഹാ സ്‌പെഷ്യലൈസ്ഡ് കെയര്‍ സെന്റര്‍, അല്‍ വാബ് ഹെല്‍ത്ത് സെന്റര്‍, അല്‍ മഷാഫ് ഹെല്‍ത്ത് സെന്റര്‍

ലോകാരോഗ്യ സംഘടനയുമായും യുണിസെഫുമായും സഹകരിച്ച് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയമാണ് , മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് പ്രധാന ആശുപത്രികളെ ‘ശിശു സൗഹൃദ ആശുപത്രികള്‍’ ആയി നിശ്ചയിച്ചത്. അല്‍ വക്ര ആശുപത്രി, വിമന്‍സ് വെല്‍നസ് ആന്റ് റിസര്‍ച്ച് സെന്റര്‍, അല്‍ മഹാ സ്‌പെഷ്യലൈസ്ഡ് കെയര്‍ സെന്റര്‍, അല്‍ വാബ് ഹെല്‍ത്ത് സെന്റര്‍, അല്‍ മഷാഫ് ഹെല്‍ത്ത് സെന്റര്‍ എന്നിവയാണവ .