Local News

ചൈനയിലെ സാന്യയില്‍ നടക്കുന്ന ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ ഖത്തര്‍ പങ്കെടുക്കും

2026 ഏപ്രില്‍ 22 മുതല്‍ 30 വരെ ചൈനയിലെ സാന്യയില്‍ നടക്കുന്ന ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ 34 പുരുഷ, വനിതാ അത്ലറ്റുകളുടെ ഒരു സംഘത്തോടൊപ്പം പങ്കെടുക്കുമെന്ന് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി

14 കായിക ഇനങ്ങളിലായി 45 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 1,790 അത്ലറ്റുകളാണ് ഏഷ്യന്‍ ബീച്ച് ഗെയിംസില്‍ പങ്കെടുക്കുന്നത്. ബീച്ച് വോളിബോള്‍ (പുരുഷന്മാരും സ്ത്രീകളും), ബാസ്‌കറ്റ്‌ബോള്‍ (പുരുഷന്മാരും സ്ത്രീകളും), ബീച്ച് ഹാന്‍ഡ്ബോള്‍, സെയിലിംഗ്, അക്വാത്ലോണ്‍, ജിയു-ജിറ്റ്സു, ഗുസ്തി എന്നിങ്ങനെ ഏഴ് കായിക ഇനങ്ങളിലാണ് ഖത്തര്‍ മത്സരിക്കുന്നത്.