Breaking News

സ്ഥിരീകരിച്ച ടിക്കറ്റുള്ള ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് ഒക്ടോബര്‍ 31 വരെയുള്ള ലഭ്യമായ തിയ്യതിയിലേക്ക് സൗജന്യമായി യാത്ര മാറ്റാം

2026 ജൂണ്‍ 15 വരെയുള്ള യാത്രയ്ക്കായി സ്ഥിരീകരിച്ച ടിക്കറ്റുള്ള ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരുടെ വിമാനം പുനഃക്രമീകരിക്കുകയോ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ 2026 ഒക്ടോബര്‍ 31 വരെയുള്ള ലഭ്യമായ തിയ്യതിയിലേക്ക് സൗജന്യമായി യാത്ര മാറ്റാം
മാര്‍ച്ച് 7 മുതല്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്റെ പ്രത്യേക അനുമതിയോടെ ലിമിറ്റഡ് ഫ്‌ളൈറ്റ് ഷെഡ്യൂളാണ് ഖത്തര്‍ എയര്‍വേയ്‌സ് ഓപറേറ്റ് ചെയ്യുന്നത്. എന്തെങ്കിലും കാരണവശാല്‍ 2026 ജൂണ്‍ 15 വരെയുള്ള യാത്രയ്ക്കായി നിങ്ങള്‍ക്ക് സ്ഥിരീകരിച്ച ബുക്കിംഗ് ഉണ്ടെങ്കില്‍, ഖത്തര്‍ എയര്‍വേയ്സ് നടത്തുന്ന വിമാനങ്ങളില്‍, ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകള്‍ക്കും വിധേയമായി2026 ഒക്ടോബര്‍ 31 വരെയുള്ള സൗജന്യ തീയതി മാറ്റത്തിന്റെ പ്രയോജനം നിങ്ങള്‍ക്ക് ലഭിച്ചേക്കാമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു