Local News

29 റിയാലിന് ആലിഷാന്‍ റെസ്റ്റോറന്റില്‍ വിഭവ സമൃദ്ധമായ വിഷു സദ്യ

പ്രകൃതിയും മനുഷ്യനും ഒരുപോലെ പുതിയ തുടക്കങ്ങളെ സ്വാഗതം ചെയ്യുന്ന പ്രതീക്ഷയുടേയും സന്തോഷത്തിന്റേയും ആഘോഷമായ വിഷുവിന് ഖത്തര്‍ മലയാളികള്‍ക്ക് പരമ്പരാഗത രുചിയോടെ വിഷു സദ്യ ഒരുക്കി സല്‍വ റോഡിലെ ആലിഷാന്‍ റെസ്റ്റോറന്റ്. കേരള മട്ട അരിയില്‍ തയ്യാറാക്കിയ ചോറ്, സാമ്പാര്‍, പരിപ്പ്, നെയ്യ്, രസം, മോര് കറി, കാലന്‍, പച്ചടി, അവിയല്‍, എരിശേരി, കൂട്ടുക്കറി, തോരന്‍, ഉപ്പേരി, ശര്‍ക്കര വരട്ടി, മാങ്ങ അച്ചാര്‍, നാരങ്ങ അച്ചാര്‍, ഇഞ്ചിപുളി, പപ്പടം, പരിപ്പ് പായസം, പാലട പായസം തുടങ്ങിയ വിഭവങ്ങളാണ് വാഴയിലയില്‍ വിളമ്പുന്നത്. 44416098, 44315999 എന്നീ നമ്പറുകളില്‍ വിളിച്ച് സീറ്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം.