Local News

അമ്പത്തിനാലാമത് അമീര്‍ കപ്പ് ഫൈനല്‍ മെയ് 9ന് ഖലീഫ സ്റ്റേഡിയത്തില്‍; ടിക്കറ്റ് വില്‍പന ഉടന്‍

കാല്‍പന്തുകളിയുടെ ഖത്തറിലെ ഏറ്റവും വലിയ വാര്‍ഷിക മത്സരമായ അമ്പത്തിനാലാമത് അമീര്‍ കപ്പ് ഫൈനല്‍ മെയ് 9ന് ഖലീഫ സ്റ്റേഡിയത്തില്‍ നടക്കും. ടിക്കറ്റ് ഓണ്‍ലൈന്‍ വില്‍പന മെയ് 2ന് ആരംഭിക്കുമെന്ന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
50 റിയാല്‍, 30 റിയാല്‍, 10 റിയാല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ആണ് ടിക്കറ്റുകള്‍. അക്സസിബിലിറ്റി ടിക്കറ്റുകള്‍ക്ക് 10 റിയാല്‍ ആണ് നിരക്ക്. ഒരാള്‍ക്ക് 6 ടിക്കറ്റുകള്‍ വരെ വാങ്ങാം. മെയ് 7 വരെ ‘ റോഡ് ടു ഖത്തര്‍ മൊബൈല്‍ ആപ്പിലും ടിക്കറ്റ് ലഭ്യമാണ്.
ടിക്കറ്റുകള്‍ക്ക്: https://www.qfa.qa/
അക്സസിബിലിറ്റി ടിക്കറ്റുകള്‍ [email protected] എന്ന ഇ-മെയില്‍ മുഖേന ആവശ്യപ്പെടാം.