Local News

ഖത്തരി ജലാശയങ്ങളില്‍ പ്രാദേശികമായി ‘അല്‍-ക്വിന്‍’ എന്നറിയപ്പെടുന്ന തത്ത മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തി

ഖത്തരി ജലാശയങ്ങളില്‍ പ്രാദേശികമായി ‘അല്‍-ക്വിന്‍’ എന്നറിയപ്പെടുന്ന തത്ത മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വന്യജീവി വികസന വകുപ്പ്.
സമുദ്ര ആവാസവ്യവസ്ഥയുടെ, പ്രത്യേകിച്ച് ഖത്തറിന്റെ പ്രാദേശിക ജലാശയങ്ങളിലെ പവിഴപ്പുറ്റുകളുടെ ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പോസിറ്റീവ് പാരിസ്ഥിതിക സൂചകമാണിത്.
സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന പ്രധാന സമുദ്ര ജീവികളാണ് തത്ത മത്സ്യങ്ങള്‍ (അല്‍-ക്വിന്‍) എന്ന് മന്ത്രാലയം വിശദീകരിച്ചു.

പവിഴപ്പുറ്റുകളുടെ പ്രതലങ്ങളില്‍ നിന്ന് ആല്‍ഗകളെ ചുരണ്ടാന്‍ അവ കൊക്ക് പോലുള്ള പല്ലുകള്‍ ഉപയോഗിക്കുന്നു, ഇത് ജീവനുള്ള പവിഴപ്പുറ്റുകളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു, കൂടാതെ ആല്‍ഗകള്‍ പെരുകുന്നത് തടയുന്നു.