അഞ്ചാമത് അന്റാലിയ നയതന്ത്ര ഫോറത്തില് ഖത്തര് മുന്നോട്ടു വെക്കുന്നത്

അഞ്ചാമത് അന്റാലിയ നയതന്ത്ര ഫോറം ഈ വര്ഷം നടക്കുന്നത് ബുദ്ധിമുട്ടുള്ള പ്രാദേശിക സാഹചര്യങ്ങള്ക്കിടയിലാണ്.
അന്താരാഷ്ട്ര പ്രശ്നങ്ങളിലെ മധ്യസ്ഥതയിലെ സ്ഥാപിതമായ അനുഭവവും, യുദ്ധക്കളങ്ങളിലല്ല, ചര്ച്ചാ മേശയിലാണ് പ്രതിസന്ധികള് പരിഹരിക്കപ്പെടുന്നതെന്ന അചഞ്ചലമായ ബോധ്യവുമാണ് അഞ്ചാമത് അന്റാലിയ നയതന്ത്ര ഫോറത്തില് ഖത്തര് മുന്നോട്ടുവെക്കുന്നതെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന് അബ്ദുള്റഹ്മാന് ബിന് ജാസിം അല്താനി എക്സ് പ്ലാറ്റ്ഫോമില് കുറിച്ചു
