IM Special

ഫിറോസ് നാദാപുരം: ഹിറ്റുകളുടെ തോഴന്‍

സംഗീതാസ്വാദകര്‍ നെഞ്ചേറ്റിയ നിരവധി ഹിറ്റുപാട്ടുകളുടെ തോഴനാണ് ഫിറോസ് നാദാപുരം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ സംഗീത യാത്ര ഏറെ കൗതുകകരമാണ്. ആല്‍ബങ്ങളില്‍ പാടി അഭിനയിക്കാത്തതിനാലും മറ്റ് ചില ഗായകര്‍ തന്റെ പാട്ട് പാടി അഭിനയിച്ചതിനാലും ലൈലാ ലൈലാ നീയെന്‍ ഖല്‍ബാ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം പോലും മറ്റൊരു ഗായകന്റെ പേരിലാണ് പലരും അറിയുന്നത്.

ഖത്തറില്‍ റഊഫ് മലയില്‍ നേതൃത്വം നല്‍കുന്ന ഖ്യൂ മെലോഡിയയുടെ പത്തു പാട്ടുകളുടെ സംഗീത സംവിധാനവുമായി ബന്ധപ്പെട്ട് ദോഹയിലെത്തിയ അദ്ദേഹം തന്റെ സംഗീത യാത്രയെക്കുറിച്ച് സംസാരിക്കുന്നു
വിശദമായ അഭിമുഖം ഇന്റര്‍നാഷണല്‍ മലയാളിയില്‍ നാളെ വായിക്കാം