Local News

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഫോണില്‍ ചര്‍ച്ച നടത്തി ഒമാന്‍ വിദേശകാര്യ മന്ത്രി

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി ഫോണില്‍ ചര്‍ച്ച നടത്തി ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദ് അല്‍ബുസൈദി

മേഖലയിലെ സംഭവവികാസങ്ങള്‍ക്ക് പുറമേ, പ്രധാനമായും അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടതും, പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രാദേശിക സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും അവയെ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു.