Breaking News

അല്‍-അഖ്സ പള്ളി വളപ്പില്‍ ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറിയതിനെയും അതിന്റെ മുറ്റത്ത് ഇസ്രായേല്‍ പതാക ഉയര്‍ത്തിയതിനെയും ശക്തമായി അപലപിച്ച് ഖത്തര്‍

അല്‍-അഖ്സ പള്ളി വളപ്പില്‍ ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറിയതിനെയും അതിന്റെ മുറ്റത്ത് ഇസ്രായേല്‍ പതാക ഉയര്‍ത്തിയതിനെയും ഖത്തര്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവും ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമാണെന്ന് ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു.