Local News

പുതിയ പരിശീലന ഓട്ടം ആരംഭിച്ച് ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍

പൊതു പാര്‍ക്കുകളില്‍ ദിവസേനയുള്ള വ്യായാമത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 365 ദിന പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി പുതിയ പരിശീലന ഓട്ടം ആരംഭിച്ച് ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍

ആല്‍ റയ്യാന്‍ പാര്‍ക്കിലെ ഹരിത മൈതാനങ്ങളിലാണ് ആദ്യ സെഷന്‍ നടന്നത്. വിവിധ പ്രായത്തിലുള്ള 60-ലധികം പേര്‍ സമൂഹം കേന്ദ്രീകരിച്ചുള്ള പരിശീലന പരിപാടിയില്‍ പങ്കെടുത്തു.