Breaking News

ഇന്ത്യന്‍ വിമാന കമ്പനികള്‍ മെയ് ഒന്ന് മുതല്‍ ദോഹ സര്‍വീസ് പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി


ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തയ്യാറെടുക്കുന്നതായി ഖത്തറിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് മെയ് 1 മുതല്‍ ദോഹയ്ക്കും ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ക്കുമിടയിലുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നത്. എല്ലാ വിമാന സര്‍വീസുകളും ബന്ധപ്പെട്ട അധികാരികളുമായും എയര്‍ലൈന്‍ പങ്കാളികളുമായും ഏകോപിപ്പിച്ചാണ് നടത്തുന്നതെന്നും വിമാന സംബന്ധിയായ വിവരങ്ങള്‍ക്കായി യാത്രക്കാര്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു