Breaking News
ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് കൂടുതല്‍ വിദേശവിമാനകമ്പനികള്‍ സേവനം പുനരാരംഭിക്കുന്നു

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് കൂടുതല്‍ വിദേശവിമാനകമ്പനികള്‍ സേവനം പുനരാരംഭിക്കുന്നു
ഏപ്രില്‍ 20 ന് ഖത്തര്‍ വ്യോമപാത തുറന്നതിനെ തുടര്‍ന്ന് ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കൂടുതല്‍ സജീവമാകുന്നു. ഘട്ടം ഘട്ടമായി ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് കൂടുതല്‍ വിദേശവിമാനകമ്പനികള്‍ സേവനം പുനരാരംഭിക്കുന്നു. പ്രവര്‍ത്തന സാഹചര്യങ്ങള്‍ കാരണം വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നതിനാല്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഓണ്‍ലൈനില്‍ വിമാനത്തിന്റെ സ്റ്റാറ്റസ് ചെക്ക് ചെയ്യണമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തി




