IM Special

ഖത്തര്‍ വേദികളെ സംഗീത സാന്ദ്രമാക്കി കുയിലന്‍ ദോഹ

ഡോ.അമാനുല്ല വടക്കാങ്ങര

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ഖത്തറിലെ പ്രാദേശിക കൂട്ടായ്മകളുടെ സംഗീത പരിപാടികളില്‍ സജീവമായ
കോഴിക്കോട് ജില്ലയിലെ വാണിമേല്‍ സ്വദേശി സജീര്‍ വെള്ളിയോട് നാട്ടില്‍ കുയില്‍ എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. ദോഹയിലെത്തിയപ്പോള്‍ അത് കുയിലന്‍ ദോഹ എന്നായി മാറി.

ചെന്നാട്ട് മൂസ എന്ന അനുഗ്രഹീത ഗായകന്റെ മകനായി പിറന്ന സജീര്‍ മൂന്നാം ക്‌ളാസ് മുതലേ വേദികളില്‍ പാടാറുണ്ട്. റഹ്‌മ ടീച്ചറാണ് സജീറിന് എല്ലാവിധ പിന്തുണയും നല്‍കിയത്.

്‌സ്‌കൂള്‍ , കോളേജ് കാലങ്ങളില്‍ നിരവധി മല്‍സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ സജീര്‍ ഖത്തറിലെത്തിയ ശേഷവും മല്‍സരങ്ങളില്‍ സജീവമാണ്.

2016 ല്‍ വോയ്‌സ് ഓഫ് കേരള നടത്തിയ സംകൃതപമഗിരി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലെ ഖത്തറില്‍ നിന്നുള്ള വിജയായിരുന്ന സജീര്‍ 2023 ല്‍ റേഡിയോ സുനോ നടത്തിയ ഇശല്‍ വസന്തം മാപ്പിളപ്പാട്ട് റിയാലിറ്റോ ഷോയിലും വിജയിയാണ്.
ഹിന്ദി, മലയാളം , തമിഴ് പാട്ടുകളൊക്കെ നന്നായി വഴങ്ങുന്ന സജീര്‍ ഖത്തര്‍ വേദികളിലെ പ്രിയഗായകനാണ്. ഖ്യൂ മെലോഡിയ അഡ് മിന്‍ റഊഫ് മലയില്‍ , റഫീഖ് നാദാപുരം, ഫാസില്‍, അല്‍താഫ്, റീന സുനില്‍ തുടങ്ങിയ നിരവധിപേര്‍ തന്റെ സംഗീത യാത്രയെ പരിപോഷിപ്പിച്ചതായി സജീര്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഗായകനും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരത്തിന്റെ പിന്തുണയും വിസ്മരിക്കാനാവില്ല.

ബികോം പഠിച്ചാണ് ഖത്തറിലെത്തിയതെങ്കിലും ഫ്രീലാന്‍സ് ഇലക്ട്രിക്കല്‍, പ്‌ളബ്ബിംഗ് മേഖലയാണ് സജീര്‍ തെരഞ്ഞെടുത്തത്. നമ്മുടെ സൗകര്യത്തിനനുസരിച്ച് ജോലി ക്രമീകരിക്കാമെന്നതാണ് ഇതില്‍ സജീര്‍ കാണുന്ന ഏറ്റവും വലിയ നേട്ടം.
സംഗീത പരിപാടികളിലൊക്കെ പങ്കെടുക്കാനും ഇത് സഹായകമാണ്.

പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ സംഗീത സാന്ദ്രമാക്കി സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും സന്ദേശങ്ങള്‍ നിലനിര്‍ത്താനാകുമെന്നാണ് കുയിലന്‍ ദോഹ എന്ന സജീര്‍ വെള്ളിേേയാട് കരുതുന്നത്.