Breaking News

സൗദി വിദേശകാര്യ മന്ത്രിയും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടത്തി

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയും സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടത്തി

മേഖലയിലെ സംഭവവികാസങ്ങളിലും, പ്രത്യേകിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ശ്രമങ്ങളിലും, സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിലവിലുള്ള നയതന്ത്ര സംരംഭങ്ങളിലുമാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചത്.

സംവാദത്തിലൂടെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും പ്രതിസന്ധിയുടെ മൂലകാരണങ്ങള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും ക്രിയാത്മകമായി പ്രതികരിക്കേണ്ടതിന്റെ പ്രാധാന്യം ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.

മേഖലയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാകുന്നത് തടയുന്ന ഒരു സുസ്ഥിര കരാറിലെത്താന്‍ അത്തരം ശ്രമങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.