Uncategorized

വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തത്തിലും സംഘാടക മികവിലും ശ്രദ്ധേയമായി


ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ നൂറിലധികം ദാതാക്കള്‍ പങ്കെടുത്തു.
ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം ആദ്യമായി രക്തദാനം നല്‍കി ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ഖത്തര്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് അജാസ് അലി, കോര്‍ഡിനേറ്റര്‍ രാജേഷ് മണിക്കോത്ത്, ജനറല്‍ സെക്രട്ടറി ജോസഫ് ജോര്‍ജ്, ട്രഷറര്‍ അജയ് കുമാര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, എം.സി അംഗങ്ങളായ രാകേഷ് വാഘ്, രവീന്ദ്ര പ്രസാദ്, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐബിപിസി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍, മുന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗേലു എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു.

ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗം പൗലോസ് തേപ്പാല, ഗ്ലോബല്‍ ടൂറിസം ഫോറം കോര്‍ഡിനേറ്റര്‍ മനോജ് പി.ടി., ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗം സുനില്‍ മാധവന്‍, മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ റൂഷാര റിജാസ്, മിഡില്‍ ഈസ്റ്റ് ഫോറം കോര്‍ഡിനേറ്റര്‍മാരായ ശ്രീകല പ്രകാശന്‍, മന്‍സൂര്‍ മൊയ്തീന്‍, സുരേഷ് ബാബു പി. എന്നിവരും ക്യാമ്പിന്റെ ഭാഗമായി.

രക്തദാന നടപടികള്‍ സുഗമമാക്കുന്നതിനായി നാഷണല്‍ വൈസ് പ്രസിഡന്റ് അനീഷ് ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി ദിലീഷ് ചേലക്കാട്, ജോയിന്റ് ട്രഷറര്‍ പ്രമോദ് വാമദേവന്‍, വിവിധ ഫോറം കോര്‍ഡിനേറ്റര്‍മാരായ പ്രണവ് പ്രകാശന്‍ (യൂത്ത് ഫോറം), മന്‍സൂര്‍ മജീദ് (ഇവന്റ് ഫോറം), മനോജ് ഹരിഹരന്‍ (അഗ്രികള്‍ച്ചര്‍ & എന്‍വയോണ്‍മെന്റ് ഫോറം), അര്‍ഷാദ് നാടമ്പാടി (മെമ്പര്‍ഷിപ്പ് ഫോറം), ഷാജി മാത്യു (ആര്‍ട്ട് & കള്‍ച്ചര്‍ ഫോറം), ഷമീര്‍ എടവലത്ത് കുനിയില്‍ (ടൂറിസം ഫോറം), സിതാര മനോജ് (വിമന്‍സ് ഫോറം), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയശ്രീ സുരേഷ് എന്നിവര്‍ സജീവമായി പ്രവര്‍ത്തിച്ചു.