Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഏപ്രില്‍ മാസം 44663 സേവനങ്ങള്‍ പൂര്‍ത്തീകരിച്ച് ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകള്‍


അമാനുല്ല വടക്കാങ്ങര

സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ പുറത്തിറക്കിയ കണക്കനുസരിച്ച് വിവിധ ഗവണ്‍മെന്റ് സര്‍വീസ് സെന്ററുകള്‍ വിവിധ മേഖലകളിലായി ആകെ 44,663 സേവനങ്ങള്‍ പൂര്‍ത്തിയാക്കി. ഇത് പൊതു സേവനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും ഇടപാട് കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളെ അടിവരയിടുന്നു.

15525 സേവനങ്ങളുമായി വിദേശകാര്യ മന്ത്രാലയമാണ് സേവനങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. 10,712 പൂര്‍ത്തിയാക്കിയ സേവനങ്ങളുമായി നീതിന്യായ മന്ത്രാലയം രണ്ടാം സ്ഥാനത്തും 8,143 സേവനങ്ങളുമായി തൊഴില്‍ മന്ത്രാലയം മൂന്നാം സ്ഥാനത്തും എത്തി.

വാണിജ്യ വ്യവസായ മന്ത്രാലയം 5,099 സേവനങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, ഖത്തര്‍ സിവില്‍ സര്‍വീസും ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോയും 1,286 സേവനങ്ങള്‍ പ്രോസസ്സ് ചെയ്തു.

സാമൂഹിക വികസന, കുടുംബ മന്ത്രാലയം ഏകദേശം 990 സേവനങ്ങള്‍ നല്‍കി, ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി & വാട്ടര്‍ കോര്‍പ്പറേഷന്‍ ഇതേ കാലയളവില്‍ 988 സേവനങ്ങളാണ് പൂര്‍ത്തിയാക്കിയത്.

മുനിസിപ്പാലിറ്റി മന്ത്രാലയം 945 സേവനങ്ങള്‍ പ്രോസസ്സ് ചെയ്തു, ഖത്തര്‍ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി 518 സേവനങ്ങള്‍ പൂര്‍ത്തിയാക്കി. സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ 376 സേവനങ്ങളും ജനറല്‍ റിട്ടയര്‍മെന്റ് ആന്‍ഡ് സോഷ്യല്‍ ഇന്‍ഷുറന്‍സ് അതോറിറ്റി 81 സേവനങ്ങളും അന്തിമമാക്കി.

Related Articles

Back to top button