Local News

അക്ഷര നഗരിയിലേക്ക് ജനപ്രവാഹം ; പുസ്തകങ്ങള്‍ മരിക്കുന്നില്ല


പുസ്തകങ്ങള്‍ മരിക്കുന്നുവെന്ന തരത്തിലുള്ള വിലാപങ്ങള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ലെന്നാണ് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ അക്ഷര നഗരിയിലേക്കുള്ള ജനപ്രവാഹം സൂചിപ്പിക്കുന്നത്.
പുസ്തകങ്ങളുടെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കുന്നതിനായി പതിനായിരക്കണക്കിനാളുകളാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുസ്തകമേളയിലേക്കൊഴുകിയത്.
രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെയാണ് സന്ദര്‍ശന സമയം.