Uncategorized

ഹരിതാഭമായ നാളേക്കായി ഒത്തുചേരാം


ആയിഷ സൈബൂല്‍, സൈക്കോളജിസ്റ്റ് , അസ്റ്റ സോള്‍

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുകയാണ് . നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ നാമെല്ലാതെ ആരുണ്ട് എന്ന സുപ്രധാനമായ ചോദ്യമാണ് ഈ ദിനം മുന്നോട്ടുവെക്കുന്നത്.

ഹരിതാഭമായ നാളേക്കായി ഒത്തുചേരാം..കൈ കോര്‍ത്തു മുന്നോട്ട് മുന്നോട്ട്….അങ്ങനെ പറയുമ്പോള്‍ മനസ്സ് അത് ചെയ്യാന്‍ ഒരുങ്ങുന്നു അല്ലെ?
ലോക പരിസ്ഥിതി ദിനം… എനിക്കും നിങ്ങള്‍ക്കും സ്‌കൂള്‍ കാലഘട്ടത്തിലെ ആ ദിനം ഓര്‍ക്കാന്‍ പറ്റും. നമ്മുടെ റോഡരികില്‍ മാച്ചില്‍ കൊണ്ട് അടിച്ചു വാരി കുട്ടികള്‍ക്കും, ടീച്ചേഴ്‌സിനൊപ്പം… അന്ന് പരസ്ഥിതി പഠനം എന്ന ഒരു പുസ്തകം വിഷയമായി തന്നെ ഉണ്ട്… ഓര്‍മകള്‍ക്ക് എന്തൊരു തെളിച്ചം അല്ലെ…?
നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ജീവിക്കുന്ന മണ്ണും ചേര്‍ന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി നമ്മെ എത്രത്തോളം സ്‌നേഹിക്കുന്നുവോ അത്രത്തോളം നമ്മള്‍ തിരിച്ച് സ്‌നേഹിക്കേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുമായാണ് വീണ്ടുമൊരു ജൂണ്‍ 5 കടന്നുവരുന്നത്.

നാലുവര്‍ഷം മുമ്പ് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ ചൈല്‍ഡ് ഹോം വെള്ളിമാട് കുന്ന് കോഴിക്കോട്… എനിക്ക് എന്റെ പ്രിയ സുഹൃത്ത് അഡ്വക്കേറ്റ് ഷബ്ന യോടൊപ്പം സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയിരുന്നു… അവിടുത്തെ നിഷ്‌കളങ്കരായ മക്കള്‍ അവരുടെ വിയര്‍പ്പിനാല്‍ ആ മണ്ണിനെ നനക്കുന്നത് നോക്കി നിന്നു പോയിട്ടുണ്ട്.മറക്കാന്‍ ആവാത്ത മുഖങ്ങള്‍.

ഭൂമിയെയും അതിന്റെ ആവാസവ്യവസ്ഥകളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്. മനസ്സ് കൈ വിട്ട മനുഷ്യരിലും ഏറെ ബോധ്യത്തോടെ സന്തോഷത്തോടെ ഭദ്ര മാക്കി ഒരു തൈ നടീപ്പിച്ചതും.. അവരില്‍ ഉണ്ടായ ആ സന്തോഷ ചിരിയും ഇന്നും എന്റെ ഉള്ളില്‍ ആനന്ദ മുണ്ടാക്കുന്നു.ഒരു പക്ഷെ എഴുതാന്‍ പ്രേരിപ്പിച്ചതും അത് തന്നെ യാണ്.
ഇന്ന് മനുഷ്യന്റെ അത്യാഗ്രഹവും അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങളും കാരണം നമ്മുടെ ഭൂമി വലിയ പ്രതിസന്ധികളെ നേരിടുകയാണ്. പ്രകൃതി മലിനമാകുന്ന എല്ലാ പ്രവര്‍ത്തിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നാം വരും തലമുറക്ക് ഒരു മാതൃകയാകണം.

ശ്വാസമെടുക്കുന്നതും പുറത്തേക്ക് വിടുന്നതും പരിസരവുമായി ഒരുപാട് ബന്ധമുണ്ട്. കാടുകള്‍ വെട്ടിത്തെളിക്കുന്നത് വഴി പ്രകൃതിയുടെ ശ്വാസകോശങ്ങളാണ് നാം തകര്‍ക്കുന്നത്. ഇത് വന്യജീവികളുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കുകയും ഒട്ടനവധി ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമാവുകയും ചെയ്യുന്നു .
നമ്മുടെ ആവശ്യങ്ങള്‍ക്കുള്ളതെല്ലാം പ്രകൃതിയിലുണ്ട് എന്നാല്‍ നമ്മുടെ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്താന്‍ പ്രകൃതിക്കാവില്ല.
മഹാത്മാ ഗാന്ധിയുടെ ഈ വാക്കുകള്‍ എത്ര ചിന്തോദ്ദീപകമാണ്