Breaking News

ഫോര്‍ബ്സ് മാഗസിന്റെ മികച്ച 100 അറബ് കുടുംബ ബിസിനസുകളില്‍ സ്ഥാനം പിടിച്ച് 10 ഖത്തരി സ്ഥാപനങ്ങള്‍

ഫോര്‍ബ്സ് മാഗസിന്‍ 2026-ല്‍ മെന മേഖലയിലെ മികച്ച 100 അറബ് കുടുംബ ബിസിനസുകളുടെ പട്ടികയില്‍ പത്ത് ഖത്തരി കുടുംബ ബിസിനസുകള്‍ ഇടം നേടി.
പവര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് (റാങ്ക് 7), അല്‍ ഫൈസല്‍ ഹോള്‍ഡിംഗ് (റാങ്ക് 8), ഡാര്‍വിഷ് ഹോള്‍ഡിംഗ് (റാങ്ക് 28), അല്‍ഫര്‍ദാന്‍ കോര്‍പ്പറേഷന്‍ (റാങ്ക് 58), അബു ഇസ്സ ഹോള്‍ഡിംഗ് (റാങ്ക് 70), മുഹമ്മദ് ബിന്‍ ഹമദ് ഹോള്‍ഡിംഗ് കമ്പനി (എംബിഎച്ച്എച്ച്) (റാങ്ക് 73), അല്‍ മുഫ്താഹ് ഗ്രൂപ്പ് (റാങ്ക് 77), അല്‍മാന ഗ്രൂപ്പ് (റാങ്ക് 78), ജൈദ ഗ്രൂപ്പ് (റാങ്ക് 89), മര്‍സൂഖ് ഷംലാന്‍ അല്‍ ഷംലാന്‍ ഹോള്‍ഡിംഗ് (റാങ്ക് 94) എന്നിവയാണ് ലിസ്റ്റില്‍ ഇടം നേടിയത്.