Breaking News

ഖത്തറില്‍ വിസ കാന്‍സല്‍ ചെയ്താല്‍ രണ്ടാഴ്ചക്കകം രാജ്യം വിടണം

ഖത്തറില്‍ റെസിഡന്‍സി പെര്‍മിറ്റ് റദ്ദാക്കിയ തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ രാജ്യം വിടണം.
‘നേരത്തെ വിസ കാന്‍സല്‍ ചെയ്ത ശേഷം രാജ്യത്ത് തങ്ങാനുള്ള ഗ്രേസ് പിരിയഡ് 30 ദിവസമായിരുന്നു, എന്നാല്‍ നിലവില്‍ ഇത് രണ്ടാഴ്ചയാണ്,’ ആഭ്യന്തര മന്ത്രാലയത്തിന്റെ എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വകുപ്പിലെ ക്യാപ്റ്റന്‍ അലി അഹമ്മദ് അലി അല്‍-കുവാരിയെ ഉദ്ധരിച്ച് പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘രണ്ടാഴ്ചയ്ക്ക് ശേഷം താമസിക്കുന്നവര്‍ പ്രതിദിനം 10 റിയാല്‍ പിഴ അടയ്ക്കേണ്ടിവരും.’

‘സുരക്ഷിത യാത്രകള്‍’ എന്ന വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.