Local NewsUncategorized

തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി സില്‍വര്‍ ജൂബിലിയിലേക്ക്


ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജനസേവന മേഖലകളില്‍ രണ്ടര പതിറ്റാണ്ടിന്റെ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി ഖത്തര്‍ മലയാളികളുടെ ഹൃദയംകീഴടക്കിയ തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി സില്‍വര്‍ ജൂബിലിയുടെ നിറവില്‍.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ വൈകുന്നേരം 5:00 മുതല്‍ ഭവന്‍സ് സ്‌കൂള്‍ തിയ്യറ്ററില്‍ തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് , ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ്, ട്രഷറര്‍ തോമസ് ഔസേഫ് , വേദി മുന്‍ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, സില്‍വര്‍ ജൂബിലി പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മാരായ അബ്ദുള്‍ ജബ്ബാര്‍, ശ്രീനിവാസന്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.

കഴിഞ്ഞ 25 വര്‍ഷക്കാലത്തെ വേദിയുടെ യാത്രയെക്കുറിച്ചും, ഏറ്റവും നല്ല സംഘടനക്കുള്ള ഇന്ത്യന്‍ എംബസ്സിയുടെ അവാര്‍ഡ് ജേതാക്കളാവുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും വേദി പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. സെക്രട്ടറി റാഫി വാര്‍ത്ത സമ്മേളന പരിപാടികള്‍ നിയന്ത്രിക്കുകയും ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതവും വേദി ഫസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍ നന്ദിയും പറഞ്ഞു.