Local News

ഖത്തറില്‍ ഒരു മില്യണ്‍ ഹാപ്പിനെസ് അംഗങ്ങളുമായി ലുലു

ദോഹ : ഉപഭോക്താകള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളും ഓഫറുകളും ലഭ്യമാകുന്ന ലുലു ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമില്‍ പത്ത് ലക്ഷം അംഗങ്ങളുമായി ലുലു ഖത്തര്‍. ആകര്‍ഷകമായ പോയിന്റുകളും കിഴിവുകളും അടക്കമാണ് ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമില്‍ ഉപഭോക്താകള്‍ക്ക് ലഭിക്കുന്നത്.

ഖത്തറിലെ 1 മില്യണ്‍ ഹാപ്പിനെസ് ആഘോഷപരിപടികള്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ സെന്‍ട്രല്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ബിന്‍ അലി അല്‍ അത്തബ തുടക്കം കുറിച്ചു. ഉപഭോക്താക്കള്‍ ലുലുവില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നേട്ടമെന്നും, ഏറ്റവും മികച്ച സേവനം നല്‍കുന്നത് തുടരുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.

എക്‌സ്‌ക്ലൂസീവ് റിവാര്‍ഡുകള്‍, പോയിന്റുകള്‍, സ്‌പെഷ്യല്‍ മെംബര്‍ പ്രിവിലേജുകള്‍ ഉള്‍പ്പടെയാണ് ലുലു ഹാപ്പിനെസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. 1 മില്യണ്‍ ഹാപ്പിനെസിന്റെ ഭാഗമായി ഖത്തറിലെ വിവിധ സ്റ്റോറുകളില്‍ കൂടുതല്‍ ആകര്‍ഷകമായ ഓഫറുകളും ഉറപ്പാക്കിയിട്ടുണ്ട്.

ഖത്തറില്‍ വിപുലമായ പദ്ധതികളുമായി ലുലു :

ഖത്തറില്‍ മൂന്ന് പുതിയ പ്രജക്ടുകള്‍ കൂടി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പ്രഖ്യാപിച്ചു. ബരാഹ ടൗണ്‍, അല്‍ വാബ്, ഖെതൈഫാന്‍ ഐലന്‍ഡ് എന്നിവടങ്ങളിലാണ് പുതിയ സ്റ്റോറുകള്‍. കൂടാതെ, 500 മില്യണ്‍ ഖത്തറ് റിയാലിന്റെ മറ്റൊരു പദ്ധതിയും ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.