Local News
2026 ന്റെ ആദ്യ പാദത്തില്‍ ഖത്തറിലെത്തിയത് 11 ലക്ഷത്തിലധികം സന്ദര്‍ശകര്‍

ടൂറിസം രംഗത്തെ നൂതനവും ആകര്‍ഷകവുമായ പരിപാടികളും കുടുംബ സൗഹൃദ അന്തരീക്ഷവും ഖത്തറിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത് തുടരുകയാണ്. 2026 ന്റെ ആദ്യ പാദത്തില്‍ 1.13 ദശലക്ഷം സന്ദര്‍ശകര്‍ ഖത്തറിലെത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ 646000 സന്ദര്‍ശകരും ഫെബ്രുവരിയില്‍ 423000 സന്ദര്‍ശകരും മാര്‍ച്ചില്‍ 63000 സന്ദര്‍ശകരുമാണ് ഖത്തറിലെത്തിയത്.
യുദ്ധം കാരണം ഏപ്രില്‍, മെയ് മാസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്ന് ടൂറിസം രംഗം വീണ്ടും സജീവമാവുകയാണ്.
