Breaking News

മനുഷ്യ സ്‌നേഹിയായ ഭരണാധികാരിയായിരുന്നു പിതാവ് അമീര്‍ , പാറക്കല്‍ അബ്ദുല്ല എംഎല്‍എ

മനുഷ്യസ്‌നേഹിയായ ഭരണാധികാരിയായിരുന്നു പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനിയെന്ന് ദീര്‍ഘകാല ഖത്തര്‍ പ്രവാസിും കുറ്റ്യാടി എം.എല്‍.എ യുമായ പാറക്കല്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു.
പിതാവ് അമീറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇന്‍ഡോ – ഖത്തര്‍ ഫ്രണ്ട്ഷിപ്പ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബോബന്‍ പ്ലാസ ഹോട്ടല്‍ ഹാളില്‍ ചേര്‍ന്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിംസ് ഡയറക്ടര്‍ ഇ.എം. നജീബ് അധ്യക്ഷത വഹിച്ചു.
മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സിപിഐ നേതാവ് സഖാവ് പന്ന്യയന്‍ രവീന്ദ്രന്‍ എക്‌സ് എം പി, പ്രവാസി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ്, അഖില കേരള ലത്തീന്‍ കത്തോലിക്ക ഫെഡറേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട് അസീസി, ഐ. എന്‍. ടി.സി. കണ്‍വീനര്‍ ചാല സുലൈമാന്‍, മനസ്സ് സെക്രട്ടറി ബാബു ജോസഫ് ജോണ്‍, ഇന്‍ഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ചീഫ് കോഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍ ബാബു, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. കാര്യറ നസീര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.ആര്‍.എം. അബ്ദുല്‍ ഹാദി അല്ലാമ, മാപ്പിള കലാ സാഹിത്യ സംഘം ചെയര്‍പേഴ്‌സണ്‍ എം.എസ്. ആതിര , പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാന്‍, സ്‌നേഹ സാന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സാന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.
കെ പി അഹമ്മദ് മൗലവി അവര്‍കളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി.
ഫോറം ജോയിന്റ് സെക്രട്ടറി കലാപ്രേമി മാഹീന്‍ സ്വാഗതവും മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ യൂത്ത് വിംഗ് കണ്‍വീനര്‍ ആസിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു.