Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ചോക്കുന്നു കാടന്തിമേഘങ്ങള്‍പോലെ…എഫ്.സി.സി വായനക്കൂട്ടം കവിതാസ്വാദന സദസ്സ് ആഗസ്റ്റ് 1 ന്

ദോഹ:എഫ്.സി.സി വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ”ചോക്കുന്നു കാടന്തിമേഘങ്ങള്‍ പോലെ…’ എന്ന പേരില്‍ കവിതാസ്വാദന സദസ്സ് 2026 ആഗസ്റ്റ് 1-ന് ശനിയാഴ്ച വൈകുന്നേരം 6.30ന് എഫ്.സി.സി ഹാളില്‍ നടക്കും

ദോഹയിലെ കവികളെയും കവിതാസ്വാദകരേയും ഒരേ വേദിയില്‍ ഒരുമിപ്പിക്കുന്ന ഈ പരിപാടിയില്‍ കവിതാവതരണം, ആസ്വാദനം, നിരൂപണം, പൊതുചര്‍ച്ച എന്നിവ നടക്കും. കവിതയിലൂടെ മാനുഷിക മൂല്യങ്ങളും സര്‍ഗാത്മക ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

കവിയരങ്ങില്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് കവിതകള്‍ 2026 ജൂലൈ 24-നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന കവികള്‍ക്കാണ് കവിത അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുക. അവതരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികളുടെ വിവരം ജൂലൈ 27-നകം അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:7070 4901,66787007 എന്നീ നമ്പറുകളിലോ 5006 9269 എന്ന വാട്‌സ് ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

Related Articles

Back to top button