Local News

ഇന്‍കാസ് ഖത്തര്‍ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ: മുന്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി, ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണേഷന്‍ സെന്ററുമായി സഹകരിച്ച്, ‘രക്തം നല്‍കൂ, ഒരായിരം പുഞ്ചിരികള്‍ വിടരട്ടെ’ എന്ന സന്ദേശവുമായി രക്തദാന ക്യാമ്പും, പ്ലേറ്റ്‌ലെറ്റ് ദാന ക്യാമ്പും സംഘടിപ്പിച്ചു. ഏകദേശം നൂറ്റമ്പതോളം പേര്‍ രക്തവും, പ്ലേറ്റ്‌ലെറ്റും ദാനം ചെയ്തു.

ഐ.സി.സി പ്രസിഡന്റ് എ. പി മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എബ്രഹാം. കെ ജോസഫ്, ഇന്‍കാസ് നേതാക്കളായ കെ.വി.ബോബന്‍, കെ.കെ.ഉസ്മാന്‍, ആഷിഖ് അഹ്‌മദ്, അബ്ബാസ് സി.വി, വിപിന്‍ മേപ്പയ്യൂര്‍, ഹരീഷ് കുമാര്‍, ഷാഹിദ് വി.പി, സിദ്ദിഖ് സി.ടി, സുബൈര്‍ സി.എച്ച്, മുനവര്‍, സുധീര്‍, അബ്ദുള്‍ റൗഫ് കൊണ്ടോട്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇന്‍കാസ് കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം പുത്തന്‍ പുരയില്‍, ജനറല്‍ സെക്രട്ടറി ഷൈജിത് വി.പി, ഭാരവാഹികളായ മുഹമ്മദ് കൈതക്കല്‍, മര്‍സൂഖ്, ഷംസീര്‍ കാവില്‍, അബ്ദു, ഷൈജേഷ്, സമീര്‍. കെ. എം., ജയ്‌സല്‍, മഷ്ഹൂദ്, സിദ്ദിഖ് കണ്ണോത്ത്, അസ്മല്‍, അനീഷ് ചെമ്മാണി, ഫില്‍സര്‍, സുരേഷ് സി. കെ, ആരിഫ് കമ്മന, ഷാഹിദ്, നിസാര്‍ കുടിയാളകണ്ടിയില്‍, പവിത്രന്‍, റബാഹ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, രക്തദാന സര്‍ട്ടിഫിക്കറ്റ് നല്‍കി ഇന്‍കാസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയെ ആദരിച്ചു.