Local News

ഏഷ്യാനെറ്റ് ന്യൂസ് ഖത്തര്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്‌സ് സീസണ്‍ മൂന്ന് ഇന്ന്

മൊമന്റം മീഡിയ സംഘടിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഖത്തര്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്‌സ് സീസണ്‍ മൂന്ന് ഇന്ന് വൈകുന്നേരം 6 മണിക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കും.
കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഖത്തറിലെ ഏറ്റവും മികച്ച വ്യക്തികളെ ആദരിച്ച് ശ്രദ്ധ നേടിയ ഏഷ്യാനെറ്റ് ന്യൂസ് ഖത്തര്‍ അവാര്‍ഡ്‌സിന്റെ മൂന്നാം എഡിഷനും പ്രമുഖ വ്യക്തികളെയാണ് ആദരിക്കുക.

ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.കെ. ശ്രീകര്‍റെഡ്ഢി, കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീര്‍, അഡ്വ. ഹാരിസ് ബാരാന്‍ എം.പി, സംവിധായകന്‍ സകരിയ്യ, നെല്ലറ ഷംസുദ്ധീന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് മൊമന്റം മീഡിയ കെ്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈഫ് വളാഞ്ചേരി അറിയിച്ചു.