സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് 21ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ റീട്ടെയില്‍ വിപണിയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി വിജയഗാഥ തുടരുന്ന സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 21ാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം. 2005 മേയ് അഞ്ചിന് സല്‍വാ റോഡില്‍ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റിന് തുടക്കം കുറിച്ച സഫാരി ഗ്രൂപ്പ് ഖത്തറില്‍ ജനിച്ചു വളര്‍ന്ന പ്രസ്ഥാനമാണ്. വിദേശത്ത് വേരുകളുള്ള വമ്പന്‍ കമ്പനികള്‍ക്കിടയില്‍, സഫാരി തനതായ വിപണന ശൈലിയിലൂടെയാണ് ജനമനസ്സുകളില്‍ ഇടംനേടിയത്. ഗുണമേന്മയുള്ള ഉല്പന്നങ്ങള് വിലക്കുറവില്‍ വിപണിയിലെത്തിച്ചും ആകര്‍ഷകമായ ഓഫറുകളും പ്രമോഷനുകളും ഒരുക്കിയും ഖത്തറിലെ ഉപഭോക്താക്കളുടെ ഏറ്റവും മികച്ച ഷോപ്പിങ് ഇടമായി വളരെ പെട്ടെന്നാണ് സഫാരി സ്ഥാനം പിടിച്ചത്. സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിച്ച് സഫാരി ജൈത്ര യാത്ര തുടരുകയാണ്.
ഒരുവിധ അനുകരണങ്ങള്‍ക്കും മുതിരാതെ തുടക്കം മുതല്‍ തന്നെ വ്യത്യസ്തമായ രീതിയില്‍ പ്രമോഷനുകളും, ആക്ടിവിറ്റികളും സമ്മാന പദ്ധതികളും അവതരിപ്പിച്ച് മിതമായ ലാഭം മാത്രമെടുത്ത് തങ്ങളുടേതായ വിപണന മേഖലയിലൂടെയാണ് ജനമനസ്സുകളില്‍ സഫാരി ഇടം പിടിച്ചത്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ വിപണിയിലെ മറ്റ് ഹൈപ്പര്‍മാര്‍ക്കറ്റുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കുകള്‍ നിലനിര്‍ത്താന്‍ സഫാരി ശ്രമിക്കുന്നു. വിലക്കുറവിനും ഗുണമേന്മക്കും ഒപ്പം തന്നെ സഫാരിയുടെ വിജയരഹസ്യമാണ് മികച്ച ഉപഭോക്തൃ സേവനം. മികച്ച ബില്ലിങ് സകര്യങ്ങള്‍, ഉപഭോക്താക്കളെ സഹായിക്കാന്‍ സന്നദ്ധരായ പരിശീലനം ലഭിച്ച ജീവനക്കാര്‍ എന്നിവയെല്ലാം സഫാരിയിലെ ഷോപ്പിങ് അനുഭവം കൂടുതല്‍ എളുപ്പവും സന്തോഷകരവുമാക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സഫാരിക്ക് നല്കിയ അകമഴിഞ്ഞ പിന്തുണക്ക് സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍ നന്ദി അറിയിച്ചു. സാമ്പത്തികപരമായ പ്രയാസങ്ങളെ മനസ്സിലാക്കി ഏറ്റവും കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ള ഉല്പന്നങ്ങള് നേരിട്ട് ഇറക്കുമതി ചെയ്യാനും കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനും സാധിക്കുന്നു. ഉപഭോക്താക്കള്‍ക്ക് അവരുടെ പണത്തിന് ഏറ്റവും മികച്ച മൂല്യം ഉറപ്പാക്കാന്‍ സഫാരി പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2005ല്‍ തുടക്കം കുറിച്ച സഫാരി വിന് പ്രമോഷനിലൂടെ ആയിരകണക്കിന് ഉപഭോക്താക്കള്‍ക്ക് കാഷ് പ്രൈസ്, കാറുകള്‍, കിലോ കണക്കിന് സ്വര്‍ണം എന്നിവ സമ്മാനമായി നല്‍കിയിട്ടുണ്ട്. 21 വര്‍ഷം പിന്നിടുമ്പോള്‍, ഒരു മില്യണ്‍ റിയാല്‍ വരെ കാഷ് പ്രൈസ് മുതല്‍ നൂറുകണക്കിന് ആഢംബര കാറുകള്‍, കിലോ കണക്കിന് സ്വര്‍ണം തുടങ്ങി ഉപഭോക്താക്കള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സഫാരിക്ക് സാധിച്ചിട്ടുണ്ട്. ആരംഭിച്ചത് മുതല്‍ ഇന്നുവരെ ഒരു മുടക്കവുമില്ലാതെ ഈ പ്രമോഷന് പദ്ധതികള്‍ തുടരാന്‍ കഴിഞ്ഞു എന്നത് സഫാരിയുടെ വലിയ നേട്ടമാണ്.
റീടെയില്‍ രംഗത്തേക്ക് ചുവടുവെച്ചുകൊണ്ട് തുടക്കം കുറിച്ച സല്‍വ റോഡ്, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് മുതല്‍ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് അബൂ ഹമൂര്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ ഖോര്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ബര്‍വ വില്ലേജ്, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, സഫാരി ഫൈപ്പര്മാര്ക്കറ്റ് ബിര്‍ക്കത്ത് അല്‍ അവാമിര്‍, സഫാരി ഫൈപ്പര്മാര്ക്കറ്റ് എസ്ദാന്‍ മാള്‍, അല്‍ ഗറാഫ, സഫാരി മാള്‍, സഫാരി മൊബൈല്‍ ഷോപ്പ്, സഫാരി ഓപ്റ്റിക്കല്‍സ്, സഫാരി ട്രേഡിങ് എസ്റ്റ്, ഹൈ -പവര്‍ എന്‍ജനീയറിങ്, സിംപിള്‍ ലോജിക് ഐടി, പവര്‍ വേസ്റ്റ് കോണ്‍ട്രാക്ടിങ് ആന്‍ഡ് എന്‍ജിനീയറിങ് സര്‍വിസസ് ഡബ്ല്യൂ.എല്‍.എല്‍., ഹൈ പവര്‍ ടാന്‍സ്പോര്‍ട്ട് & റെന്റ് എ കാര്‍, യുറോപ്പ് ട്രാവല്‍സ് തുടങ്ങിയ കമ്പനികളെല്ലാം തന്നെ ഇന്ന് സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴിലുള്ളതാണ്.
സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് 21ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ചെയര്മാന് ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സൈനുല്‍ ആബിദീന്‍, ജനറല്‍ മാനേജര്‍ സുരേന്ദ്രനാഥ് അസി. ജനറല്‍ മാനേജര്‍ -പബ്ലിക് റിലേഷന്‍ താമര്‍ എല്‍ സൈദ് എന്നവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന പരിപാടിയില്‍ മാനേജ്മെന്റ് പ്രധിനിധികളും സന്നിഹിതരായിരുന്നു.