IM Special

മൂന്ന് പതിറ്റാണ്ടിന്റെ ധന്യമായ ഓര്‍മകളുമായി രവിശങ്കറുമാര്‍ ദോഹ വിടാനൊരുങ്ങുന്നു


അമാനുല്ല വടക്കാങ്ങര

1997 ല്‍ ഖത്തറിലെത്തിയത് മുതല്‍ ഖത്തറിലെ കലാ സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഉഷ രവിശങ്കറും സി.എ രവി ശങ്കറും ദോഹ വിടാനൊരുങ്ങുകയാണ്.
ഖത്തറിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തുടങ്ങി വിവിധ വേദികളില്‍ അവതാരകയായും സംഘാടകയായുമൊക്കെ തിളങ്ങിയ ഉഷ മാസ്‌കമ്മ്യൂണിക്കേഷനിലും പബ്‌ളിക് റിലേഷന്‍സിലുമുള്ള തന്റെ കഴിവുകള്‍ സമൂഹത്തിന്റെ സര്‍വതോന്മുഖമായ വളര്‍ച്ചക്ക് പ്രയോജനപ്പെടുത്തിയാണ് തന്റെ പ്രവാസ ജീവിതം മനോഹരമാക്കിയത്.
ചാര്‍ട്ടേഡ് എക്കൗണ്ടന്റും ഖത്തറിലെ ഇന്ത്യന്‍ ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് കൂട്ടായ്മയുടെ മുന്‍ അധ്യക്ഷനുമായ സി.എ രവി ശങ്കര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി രംഗങ്ങളില്‍ സജീവമായിരുന്നു. കായിക രംഗത്തും കലാ സാംസ്‌കാരിക രംഗത്തും നിറമുള്ള ഓര്‍മകളും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് ഈ ദമ്പതികള്‍ ദോഹ വിടാനൊരുങ്ങുന്നത്.