Local News
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി യുണീഖ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ , നൂറ്റിയമ്പതോളം നഴ്സുമാര്‍ രക്തം ദാനം ചെയ്യും

അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി യുണീഖ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ , നൂറ്റിയമ്പതോളം നഴ്സുമാര്‍ രക്തം ദാനം ചെയ്യും
ഖത്തറിലെ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നാളെ രാവിലെ 8 മണി മുതല്‍ 2 മണി വരെ ഹമദ് ബ്ളഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കും. ക്യാമ്പില്‍ നൂറ്റിയമ്പതോളം നഴ്സുമാര്‍ രക്തം ദാനം ചെയ്യുമെന്ന് യുണീഖ് പ്രസിഡണ്ട് ബിന്ദു ലിന്സണ്, ജനറല്‍ സെക്രട്ടറി നിസാര്‍ ചെറുവത്ത്, അഡ് വൈസറി ബോര്‍ഡ് ചെയര്‍ പേര്‍സണ്‍ മിനി ബെന്നി എന്നിവര്‍ പറഞ്ഞു
കഴിഞ്ഞ പത്ത് വര്‍ഷമായി ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സംഘടന സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലൊക്കെ സജീവമായി പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നത്.
പത്താം വാര്‍ഷികം വിപുലമായ പരിപാടികളോടെ ഒക്ടോബറില്‍ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.